ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഗവര്‍ണര്‍മാരും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരണമെന്ന് സുപ്രീംകോടതി.
വിവരാവകാശ നിയമത്തിന് പൂര്‍ണമായ നൈര്മല്യതയും വിശ്വാസ്യതയും കൈവരണമെങ്കില്‍ ഭരണഘടനയില്‍ വ്യവസ്ഥാപിതമായ എല്ലാ സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരേണ്ടതാണെന്നും കോടതി വ്യക്തമാക്കി. മുംബൈ ഹൈക്കോടതി വിധിക്കെതിരെ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
ഇതിനായി വിവരാവകാശ നിയമം ഭേദഗതി ചെയ്യണമെന്നും ജസ്റ്റിസ് അരുണ മിശ്ര, ജസ്റ്റിസ് അമിത് റോയി എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: