മുംബൈ: മുംബൈയില്‍ കോളേജ് വിദ്യാര്‍ഥിനിയെ ഓടുന്ന കാറില്‍ മാനഭംഗത്തിനിരയാക്കി. ചാര്‍കോപ്പ് മേഖലയില്‍ വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം.
കോളജിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ മൂന്നംഗ സംഘം ബലംപ്രയോഗിച്ച് കാറില്‍ കയറ്റിയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു.
മലാഡിലെ മാധ് ദ്വീപില്‍ എത്തിച്ച ശേഷവും സംഘം പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: