വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു

Friday 7 July 2017 11:04 am IST

കുന്നത്തൂര്‍: ശൂരനാട്ട് പാതയോരം അനധികൃതമായി കയ്യേറി കച്ചവടം നടത്തിവന്നവരെ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. ശൂരനാട് ഹൈസ്‌കൂള്‍ ജങ്ഷനോട് ചേര്‍ന്നുള്ള പെട്ടിക്കടകളും രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിമരങ്ങളുമാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്. കട ഉടമകള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയ ശേഷമായിരുന്നു ഒഴിപ്പിക്കല്‍. പിഡബ്ല്യുഡി ശാസ്താംകോട്ട എഇയുടെ നേതൃത്വത്തിലാണ് ശൂരനാട്-താമരക്കുളം റോഡിലെ കയ്യേറ്റം ഒഴിപ്പിച്ചത്. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് വികസനസമിതി, പൗരസമിതി, ശൂരനാട് എച്ച്എസ്എസ് അധികൃതര്‍ തുടങ്ങിയവരുടെ പരാതികളെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ തീര്‍ത്തും നിരാലംബരായ സാധുക്കളുടെ ഉപജീവനമാര്‍ഗമാണ് മൂന്ന് ദിവസം മുമ്പ് മാത്രം നോട്ടീസ് നല്‍കിയ ശേഷം അധികൃതര്‍ തകര്‍ത്തെറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.