കൊട്ടാരക്കര: ചീട്ടുകളിയുടെ മറവില്‍ കഞ്ചാവ് വില്പന നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയിലായി. തൃക്കണ്ണമംഗല്‍ പണയില്‍ പുത്തന്‍വീട്ടില്‍ ജോസ്(55) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. തൃക്കണ്ണമംഗല്‍ കടലാവിള പറയാട്ട് ഏലായ്ക്ക് സമീപം റബര്‍തോട്ടത്തിലെ ചീട്ടുകളി സങ്കേതത്തില്നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. വില്പനയ്ക്കായി കരുതിയിരുന്ന 213 പൊതി കഞ്ചാവും ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
പത്ത് പേരടങ്ങുന്ന ചീട്ടുകളിസംഘമാണ് കഞ്ചാവ് വില്പനയുടെ ഉറവിടം. ഗുലാന് എന്ന പേരിലാണ് ഇവര്‍ ഇത് വിറ്റിരുന്നത്. ആവശ്യമുള്ളവര്‍ ഇടനിലക്കാര്‍ മുഖേന ഇവരെ സമീപിക്കും. ഒരു പൊതിക്ക് 500 രൂപയാണ് വില. ജോസ് മുമ്പും പിടിയിലായിട്ടുണ്ട്.
കൊട്ടാരക്കര എക്സൈസ് സിഐ വി.റോബര്‍ട്ട്, പ്രിവന്റീവ് ഓഫീസര്‍ ബാബുസേനന്‍, സിവില്‍ ഓഫീസര്‍മാരായ പ്രേംനസീര്‍, ബാബു, സജിജോണ്‍, അനീഷ്, ഗിരീഷ്കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: