പോരൂര്‍: രാത്രിയുടെ മറവില്‍ നടുറോഡില്‍ കോഴിമാലിന്യം തള്ളി. പോരൂര്‍ ശിവക്ഷേത്രം റോഡില്‍ നിന്ന് പൂവത്തിക്കുണ്ട് ഭാഗത്തേക്ക് പോവുന്ന റോഡിലാണ് സംഭവം.
ഇന്നലെ പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് ടിപ്പര്‍ ലോറിയില്‍ മാലിന്യം കൊണ്ടുവന്നത്. ഇരുന്നൂറോളം ചാക്കുകളിലാക്കിയിരുന്ന മാലിന്യം റോഡിലേക്ക് തട്ടിയശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.
അസഹ്യമായ ദുര്‍ഗന്ധമായിരുന്നു പ്രദേശത്താകെ. പിന്നീട് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പരാതി നല്കി.
11 മണിയോടെ പോലീസും ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. തോരപ്പ അബു എന്ന വ്യക്തി നല്കിയ സ്ഥലത്ത് ജെസിബിയുടെ സഹായത്തോടെ മാലിന്യം കുഴിച്ചുമൂടി.
സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കുറ്റക്കാരെ കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: