ബിഎസ്എന്‍എല്‍ മൊബൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നു

Friday 7 July 2017 2:34 pm IST

കൊച്ചി: ബിഎസ്എന്‍എല്‍ മൊബൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി കേരള സര്‍ക്കിള്‍ ചീഫ് ജിഎം ഡോ. പി.ടി. മാത്യു. കേരളത്തില്‍ ആകെ 94 ലക്ഷത്തോളം മൊബൈല്‍ കണക്ഷനുകള്‍ ആണ് ബിഎസ്എന്‍എല്ലിനുള്ളത. ആദ്യ ഘട്ടത്തില്‍ വ്യക്തികളുടെ പേരിലെടുത്തിട്ടുള്ള എല്ലാ മൊബൈല്‍ ഉപഭോക്താക്കള്‍ക്കും ബിഎസ്എന്‍എല്‍ കസറ്റമര്‍ സര്‍വീസ് സെന്ററുകളിലും അംഗീകൃത ഏജന്‍സികളിലും റീവെരിഫിക്കേഷന്‍ സൗകര്യം ലഭ്യമാകും. സ്ഥാപനങ്ങളുടെ പേരിലുള്ള സി.യു.ജി ഉള്‍പ്പെടെയുള്ള കണക്ഷനുകളുടെ റീവെരിഫിക്കേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്നീട് അറിയിക്കും. അടുത്ത വര്‍ഷം ജനുവരി 31ന് മുന്‍പായി മൊബൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതിനുശേഷം മുന്നറിയിപ്പു കൂടാതെ കണക്ഷനുകള്‍ വിഛേദിക്കും. ബിഎസ്എന്‍എല്‍ മൊബൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി പ്രധാന കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും. സ്ഥാപനങ്ങളുടെ പേരിലല്ലാതെ വ്യക്തിപരമായി കണക്ഷന്‍ എടുത്തിട്ടുള്ള ഉപഭോക്താക്കള്‍ ആധാര്‍ നമ്പറും, മൊബൈല്‍ ഫോണും സഹിതം അടുത്തുള്ള കസ്റ്റമര്‍ സര്‍വീസ് സെന്ററുകളെ സമീപിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന്‍ അറിയിച്ചു. 8, 9 തീയതികളില്‍ ആലുവ, പാലാരിവട്ടം മെട്രോ സ്‌റേറഷനുകളിലും എറണാകുളം സൗത്ത് റെയില്‍വേ സ്‌റേറഷനിലും ഇതിനായികൗണ്ടറുകള്‍ സജജീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് സൗജന്യ സിം ആനുകൂല്യത്തോടെ പുതിയ മൊബൈല്‍ കണക്ഷനും നല്കുന്നുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.