കണ്ണൂര്‍: സ്വാശ്രയ കോളേജുകളിലെ ഫീസ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട് കെഎസ്യു നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ വ്യാപകമായ സംഘര്‍ഷം. പോലീസിനെതിരെ കല്ലെറിഞ്ഞ കെഎസ്യു സംഘം പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുകയും കലക്ട്രറ്റ് പരിസരത്തെ ബോര്‍ഡുകള്‍ നടശിപ്പിക്കുകയും ചെയ്തു. വാഹനങ്ങള്‍ക്ക് നേരെയും വ്യാപകമായ അക്രമമുണ്ടായി. സമരാനുകൂലികള്‍ കലക്ട്രേറ്റ് പരിസരത്ത് കെഎസ്ആര്‍ടിസി ബസ്സ് അടിച്ച് തകര്‍ത്ത് യാത്രക്കാരെ ബസ്സില്‍ നിന്ന് ഇറക്കി വിട്ടു. കല്ലും വടിയുമുള്പ്പടെയുള്ള മാരകായുധങ്ങളുമായാണ് കെഎസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ചിനെത്തിയത്. മുന്‍ ഡിസിസി പ്രസിഡണ്ട് കെ.സുരേന്ദ്രന്, സുധീപ് ജെയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. കെ.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് കല്ലേറും മറ്റ് അക്രമങ്ങളും നടന്നത്. അക്രമവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പോലീസ് അന്‍പതോളം കോണ്‍ഗ്രസ്സ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: