പാനൂര്‍: നാടിന്മുഖം മിനുക്കി ജനമൈത്രി പോലീസ്. പാനൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങള്‍ ശുചീകരിച്ച് വേറിട്ട പ്രവര്‍ത്തനമാണ് പാനൂര്‍ ജനമൈത്രി പോലീസ് നടത്തുന്നത്. ആദ്യം പോലീസ് സ്റ്റേഷന് ശുചീകരിച്ചു. പിന്നീട് ആശുപത്രി, വിദ്യാലയ പരിസരം തുടങ്ങി ടൗണിലെ വിവിധ സ്ഥലങ്ങള്‍ ശുചീകരിച്ചു. മദ്യപാനത്തിനെതിരെ കൂട്ടയോട്ടം നടത്താനാണ് അടുത്ത തീരുമാനം. എസ്ഐ ടി.സുരേഷ്ബാബു ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കെകെവി മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ എന്‍എസ്എസ് യൂണിറ്റ് അംഗങ്ങളും ശുചീകരണ പ്രവൃത്തിയില്‍ പങ്കെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസര്‍ കെ.ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. ബിപിന്‍ പ്രകാശ്, കെകെ.അനില്‍കുമാര്‍, ഒ.ടി.നവാസ്, കെ.പ്രമോദ്, ഹാരിസ് അസ്ദ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: