കണ്ണൂര്‍: ആനക്കുളം റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ഓഫീസിന് നേരെ അക്രമം. ഇന്നലെ രാവിലെയാണ് ഓഫീസ് അക്രമിക്കപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടത്. ഓഫീസിന് പുറത്തുള്ള കസേരകള്‍ അടിച്ച് തകര്‍ത്തു. എന്നാല്‍ അക്രമികള്‍ ഓഫീസിനകത്ത് കടന്നില്ല. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
നെഹ്റു കോളേജ് മാനേജ്മെന്റുമായി കെ.സുധാകരന് ഒത്തുതീര്‍പ്പിന് ശ്രമിച്ചത് വിവാദമായ സാഹചര്യത്തിലാണ് ഡിസിസി ഓഫീസിന് നേരെ അക്രമം നടക്കുന്നത്. സുധാകരനെതിരെ ഡിവൈഎഫ്ഐയും സിപിഎമ്മും കേരളത്തിലാകമാനം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം കോണ്ഗ്രസ്സുകാര് കണ്ണൂരില്‍ നടത്തിയ പ്രകടനത്തില്‍ ഡിവൈഎഫ്ഐയുടെ ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഡിസിസി ഓഫീസിന് നേരെ നടന്ന അക്രമമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: