ആധാര്‍ വിഷയങ്ങള്‍ ഭരണഘടനാ ബഞ്ചിന് തീരുമാനമെടുക്കാം

Friday 7 July 2017 4:18 pm IST

  ന്യൂദല്‍ഹി: ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തീരുമാമെടുക്കുമെന്ന് സുപ്രീം കോടതി. ആധാര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിക്കാന്‍ ചീഫ് ജസ്റ്റീസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരാതിക്കാരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭരണഘടനാ ബെഞ്ച് വേണം. കേന്ദ്രവും പരാതിക്കാരും ഇതിന് ചീഫ് ജസ്റ്റീസിനോട് അഭ്യര്‍ഥിക്കണം. അങ്ങനെ ചെയ്യാമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനും കോടതിയെ അറിയിച്ചു. സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഗുണഫലം കിട്ടാന്‍ ആധാര്‍ വേണമെന്ന കേന്ദ്ര വിജ്ഞാപനം സ്‌റ്റേ ചെയ്യാന്‍ കോടതിയുടെ അവധിക്കാല ബെഞ്ച് വിസമ്മതിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.