പോത്തന്‍കോട്: റോഡ് സുരക്ഷക്കായി വര്‍ഷം തോറും വാഹന ഉടമകളില്‍ നിന്ന് പിരിക്കുന്ന വന്‍ തുക റോഡ് സുരക്ഷാ പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന് മുന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. പോത്തന്‍കോട് ജംഗ്ഷനില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 15 ലക്ഷം രൂപ ചിലവില്‍ കെല്‍ട്രോണാണ് സിഗ്നല്‍ സംവിധാനം സ്ഥാപിച്ചത്. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വെമ്പായം, പഴകുറ്റി, നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷന് എന്നി കേന്ദ്രങ്ങളിലും ട്രാഫിക് സിഗ്നല്‍ സംവിധാനം ഇതോടൊപ്പം സ്ഥാപിച്ചതായി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സി. ദിവാകരന് എംഎല്‍എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്. രാധാദേവി, എം. ജലീല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിനിത വിജയന്, നസീമ, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: