മുംബൈ: ഹെലികോപ്ടര്‍ അപകടത്തിൽ നിന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മഹാരാഷ്ട്രയിലെ റായ്ഗഢിലായിരുന്നു സംഭവം.
അലിബാഗിലെ ഹെലിപാടില്‍ അദ്ദേഹം ഇറങ്ങാൻ ശ്രമിക്കുമ്പോൾ ഹെലികോപ്റ്റര്‍ പെട്ടെന്ന് ഉയരാന്‍ തുടങ്ങുകയായിരുന്നു. ഹെലികോപ്ടര്‍ ബ്ലേഡുകള് ഫട്നവിസിന്റെ അരികോളം എത്തി. എന്നാൽ സുരക്ഷാ ഭടന്മാരുടെ സംയോജിത ഇടപെടലിൽ അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: