ഇടുക്കിയില്‍ 2314.94 അടി വെള്ളം

Friday 7 July 2017 7:08 pm IST

ഇടുക്കി: മഴ കുറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2314.94 അടിയായി ഉയര്‍ന്നു. ഇന്നലെ രാവിലെ 7ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരമാണിത്. അതായത് 19.681 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 27.133 ശതമാനമായിരുന്നു. പദ്ധതി പ്രദേശത്ത് 1.88 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ 6.969 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. ഡാമിലാകെ 422.751 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം അവശേഷിക്കുന്നുണ്ട്. സംസ്ഥാനത്താകെ 860.122 ദശലക്ഷം യൂണിറ്റിനുള്ള വെള്ളവുമുണ്ട്. പ്രധാനപ്പെട്ട 16 അണക്കെട്ടുകളിലെ ആകെ ജലനിരപ്പ് 21 ശതമാനമായി ഉയര്‍ന്നു. 14.4528 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഉല്പാദിപ്പിച്ചപ്പോള്‍ മൊത്തം ഉപഭോഗം 63.7703 ദശലക്ഷം യൂണിറ്റ് ആയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.