ന്യൂദല്‍ഹി: ടാറ്റാ മോട്ടോഴ്സ് വാഹനങ്ങളുടെ നിരക്കില്‍ 3,300 മുതല്‍ 2,17,000 രൂപ വരെ കുറച്ചു. കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയതോടെയാണ് വാഹന നിരക്കില്‍ കുറവ് വരുത്തിയത്.
ജിഎസ്ടി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് പുത്തന്‍ ഉണര്‍വ്വ് ഉണ്ടാകുന്നതാണ്. പ്രത്യേകിച്ചും വാഹന വിപണിക്കിത് ഏറെ ഗുണം ചെയ്യുമെന്നും ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക്ക് അറിയിച്ചു. വാഹന നിരക്കില്‍ 12 ശതമാനം വരെയാണ് ഇളവ് നല്‍കിയിരിക്കുന്നത്. മാരുതി സുസുക്കിയും, ഹോണ്ട കാറുകളും നിരക്ക് കുറച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: