ന്യൂദല്‍ഹി: ആന്‍ഡമാന്‍ ദ്വീപിലെ വനങ്ങളിലുള്ള സംരക്ഷിത വനവാസി വിഭാഗമായ ജരാവകളുടെ വീഡിയോയും, ചിത്രങ്ങളും യൂട്യൂബിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും അപ്ലോഡ് ചെയ്ത സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന് കമ്മീഷന് തീരുമാനിച്ചു.
ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, വനവാസികാര്യ മന്ത്രാലയം എന്നിവയുമായി ചേര്‍ന്ന് വീഡിയോ യൂട്യൂബില്‍ നിന്നു മാറ്റാനും, വീഡിയോ അപ്ലോഡ് ചെയ്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: