സഭയില്‍ പരിഷ്‌കരണവുമായി മാര്‍പാപ്പ മുന്നോട്ട്

Friday 7 July 2017 7:32 pm IST

വത്തിക്കാന്‍: കത്തോലിക്ക സഭയിലെ പരിഷ്‌കരണ നടപടികളില്‍ പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സഭയില്‍ യാഥാസ്ഥിതിക വാദത്തിന്റെ ശക്തനായ വക്താവ് ജര്‍മന്‍ കര്‍ദിനാള്‍ ഗെഹാഡ് ലുഡ്‌വിഗ് മുള്ളറെ വിശ്വാസ പ്രമാണ വിഭാഗം മേധാവി സ്ഥാനത്തു നിന്ന് നീക്കി. ഇദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പാനിഷ് ആര്‍ച്ച് ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്‌കോ ലദാരിയ ഫെറര്‍ പുതിയ തലവനാകും. വിവാഹമോചനം നേടിയവരെ തിരുവത്താഴ കൂദാശ അര്‍പ്പിക്കാന്‍ അനുവദിക്കരുതെന്ന് ശക്തമായി വാദിക്കുന്നയാളാണ് മുള്ളര്‍. കുടുംബവുമായും വിശ്വാസവുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ കടുത്ത യാഥാസ്ഥിതിക നിലപാട് സ്വീകരിക്കുന്നു. ഈ വിഷയത്തില്‍ തന്നെ പിന്തുണയ്ക്കുന്ന കര്‍ദിനാള്‍മാരെ സംഘടിപ്പിച്ച് മാര്‍പാപ്പയ്ക്ക് കത്തയച്ചു. ഈ കത്ത് പുറത്തായത് ഏറെ വിവാദവുമുണ്ടാക്കി. മാര്‍പാപ്പയുമായി പരസ്യമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട കര്‍ദിനാളും മുള്ളറായിരുന്നു. കഴിഞ്ഞ മാര്‍പാപ്പയുടെ കാലത്ത് 2012ലാണ് അഞ്ചു വര്‍ഷ കാലാവധിയില്‍ മുള്ളര്‍ നിയമിതനായത്. പുതുതായി നിയമിതനായ ഫെറര്‍, മാര്‍പാപ്പയുടെ നിലപാടുകളോട് അടുത്ത് നില്‍ക്കുന്നയാളാണ്. മിതഭാഷിയുമാണ് ഇദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.