കൊച്ചി: തന്റെ പെന്ഷന് രേഖകള്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് മുന്‍ ഡിജിപി ടി. പി. സെന്‍കുമാര്‍. സര്‍വീസിലുള്ള ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. ഡിജിപി റാങ്കിന് മുകളിലുള്ളൊരു സംഘത്തിന്റെ പിന്തുണ ഇവര്‍ക്കുണ്ട്. സംഭവത്തില്‍ ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കും.
സര്‍വീസില്‍ ഇക്കാലമത്രയും തെറ്റായ എന്തെങ്കിലും ചെയ്തുവെന്ന കറ വീണിട്ടില്ല. ചില ഓഫീസര്‍മാര്‍ നടത്തിയ തെറ്റായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വിരമിക്കുന്നതിന്റെ അവസാന നാളുകളില്‍ മുഖ്യമന്ത്രി തന്നെ അനുകൂലിച്ചിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, എഡിജിപി: ടോമിന് തച്ചങ്കരി എന്നിവര്‍ തനിക്കെതിരെയുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുകയായിരുന്നെന്നും സെന്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: