ആലപ്പുഴ: കയര്‍ തൊഴിലാളി പെന്ഷന് പരാതി പരിഹാര അദാലത്തിലേക്ക് ജില്ലാ ഓഫീസില്‍ പരാതി നല്‍കിയവര്‍ക്ക് 17ന് രാവിലെ 10ന് ജില്ലാ ഓഫീസില്‍ അദാലത്ത് നടത്തും. ശാരീരിക അവശത മൂലവും സാങ്കേതിക കാരണങ്ങളാലും ആധാര്‍ എടുക്കാന്‍ കഴിയാത്ത ഒരു വിഭാഗം കയര്‍ പെന്‍ഷന്‍കാര്‍ക്ക് തടസപ്പെട്ട പെന്ഷന് അനുവദിക്കുന്നതിനായാണ് അദാലത്ത്. ഇവര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ അദാലത്തിലെത്തണം. ബോര്‍ഡ് ചെയര്‍മാനും ബോര്‍ഡംഗങ്ങളും പങ്കെടുക്കുമെന്ന് ജില്ലാ ഓഫീസര്അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: