റേഷന്‍ കാര്‍ഡ് വിതരണം

Friday 7 July 2017 8:11 pm IST

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കില്‍ റേഷന്‍ കാര്‍ഡ് വിതരണം പത്ത് മുതല്‍ പതിനേഴ് വരെ നടക്കും. അതത് റേഷന്‍ ഡിപ്പോകള്‍ക്ക് സമീപമായിരിക്കും കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 10ന് റേഷന്‍ കട നമ്പര്‍ 198, 207, 185, 189, 84, 87, 168 എന്നിവിടങ്ങളിലും 11ന് റേഷന്‍ കട നമ്പര്‍ 224, 142, 123, 151, 225, 92, 120 എന്നിവിടങ്ങളിലും നടക്കും. 12ന് നമ്പര്‍ 221, 153, 157, 165, 105, 90, 107, 202. 13ന് നമ്പര്‍ 119, 130, 82, 178, 179, 139, 152, 136. 14ന് 211, 174,83,155,187,96,118,144. 15ന് 159,209,184, 129, 213, 164, 190,132. ജൂലൈ 17ന് 191, 205, 206, 189, 149, 150, 134 എന്നീ കേന്ദ്രങ്ങളിലും കാര്‍ഡ് വിതരണം ചെയ്യും. മുന്‍ഗണന വിഭാഗത്തിനുള്ള കാര്‍ഡ് ഉടമകള്‍ക്ക് 50 രൂപയും ഇതര വിഭാഗത്തിലുള്ളവര്‍ക്ക് 100 രൂപയും നല്‍കണം. രാവിലെ പത്തിനും വൈകിട്ട് അഞ്ചിനും ഇടയില്‍ കാര്‍ഡ് ഉടമകളോ കാര്‍ഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് അംഗങ്ങളോ നിലവിലുള്ള കാര്‍ഡും ഫോട്ടോയുള്ള തിരിച്ചറിയല്‍ രേഖയുമായി എത്തണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.