പത്തനംതിട്ട: ബിവറേജസ് കോര്പ്പറേഷന് വല്യയന്തിയില്‍ തുടങ്ങിയ മദ്യവില്പനശാല ഹൈക്കോടതി നിര്‍ദേശത്തേ തുടര്‍ന്ന് അടച്ചു പൂട്ടി. പ്രദേശവാസിയായ ഇഞ്ചക്കാട്ടില്‍ മണ്ണില്‍ തോമസ് മാത്യു നല്കിയ ഹര്‍ജിയേ തുടര്‍ന്നാണ് നടപടി.
മദ്യവില്പനശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം വാണിജ്യാവശ്യത്തിനു വിനിയോഗിക്കാനുള്ള അനുവാദമില്ലാത്തതാണെന്നും പ്രവര്‍ത്തനം നിര്‍ത്തണമെന്നും നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഇതു പാലിച്ച് മദ്യവില്പനശാലയുടെ പ്രവര്‍ത്തനം ഹൈക്കോടതി തടയുകയായിരുന്നു. വല്യയന്തിയില്‍ മദ്യവില്പനശാല പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ നാട്ടുകാര്‍ സമരരംഗത്തായിരുന്നു. മദ്യശാല അടച്ചതോടെ ഇന്നലെ സമരവും അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: