ബസും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരന് പരിക്ക്

Friday 7 July 2017 9:01 pm IST

  അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ അടിമാലിക്ക് സമീപം കമ്പിലൈനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൂന്നാര്‍ ട്രാഫിക് പോലീസ് യൂണിറ്റിലെ പോലീസുകാരനും അടിമാലി ഇരുമ്പുപാലം സ്വദേശിയുമായ പിഎസ് അഭിലാഷിനാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്. നിരന്തരം അപകടങ്ങള്‍ പതിവായ അടിമാലി കമ്പിലൈന് സമീപത്തെ കൊടുംവളവിലാണ് കെഎസ്ആര്‍ടിസി ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചത്. തിരുവനന്തപുരത്തുനിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ മൂന്നാറില്‍ നിന്നും അടിമാലിക്ക് വരികയായിരുന്ന അഭിലാഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അഭിലാഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്ന ഉടനെ തന്നെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അഭിലാഷിനെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. ഹര്‍ത്താലായിരുന്നതിനാല്‍ ബൈക്ക് വേഗതയിലായിരുന്നു വന്നിരുന്നതെന്നും കൊടുംവളവായിരുന്നതിനാല്‍ ബൈക്ക് കാണാന്‍ സാധിച്ചിരുന്നില്ലെന്നും ബസ് ഡ്രൈവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.