കുമളി: ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. വണ്ടിപ്പെരിയാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലാണ് കോട്ടയം പാമ്പാടി കങ്ങഴ സ്വദേശി അബിന്‍ (19) പിടിയിലായത്. മേഖലയില്‍ നിന്ന് അടുത്തിടെ രണ്ട് ബൈക്ക് മോഷണം പോയിരുന്നു.
ഇതില്‍ ഒന്ന് പ്രതി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പ്രതി കുടുങ്ങുകയായിരുന്നു. ബൈക്കും പിടിച്ചെടുത്തു. മാലമോഷണ കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇന്നലെ ഉച്ചയോടെ പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: