കോളനിയില്‍ പട്ടാപ്പകല്‍ മോഷണം

Friday 7 July 2017 9:05 pm IST

  ചെറുതോണി: വാഴത്തോപ്പ് കെഎസ്ഇബി കോളനിയില്‍ പട്ടാപ്പകല്‍ മോഷണം. ഇന്നലെ രാവിലെ പത്തിനും ഒന്നിനുമിടയിലാണ് മോഷണം നടന്നത്. കെഎസ്ഇബിയിലെ സബ്എന്‍ജിനീയര്‍ ബബിതയുടെ ക്വാര്‍ട്ടേഴ്‌സിലാണ് മോഷണം നടന്നത്. താഴ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് നാലുപവന്‍ സ്വര്‍ണവും ഒരു ഉരുളിയുമാണ് മോഷ്ടിച്ചത്. രാവിലെ ക്വാര്‍ട്ടേഴ്‌സ് പൂട്ടി കുട്ടിയെ സ്‌കൂളിലാക്കിയശേഷം ജോലിക്കുപോയിരുന്നു. ഒരു മണിക്ക് ഊണുകഴിക്കുന്നതിനായി എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. പോലീസ് സ്ഥലത്തെത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.