പൂച്ചാക്കല്‍: ശ്രീ വേദവ്യാസ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വ്യാസ പൗര്‍ണ്ണമി ദിനാചരണവും നാലാമത് വാര്‍ഷിക ആഘോഷവും ഒന്‍പതിന് നടക്കും. രാവിലെ ഒന്‍പതിന് വരേകാട് ശ്രീകുരുംബ ഭഗവതിക്ഷേത്ര ആഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ധീവരസഭ സംസ്ഥാന പ്രസിഡന്റ് കെ. കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. റിട്ട.എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ. വി. സചേതനന്‍ അദ്ധ്യക്ഷനാകും. ഗണേഷ്.കെ. പെരുമാള്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് മൂന്നിന് ചേരുന്ന കവി സമ്മേളനം കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് പൂച്ചാക്കല്‍ ഷാഹുല്‍ ഉദ്ഘാടനം ചെയ്യും. ചന്തിരൂര്‍ ദിവാകരന് അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: