ആലപ്പുഴ: ജില്ലയില്‍ എലിപ്പനി മൂന്നുപേര്‍ക്കും 15 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു.
ആലപ്പുഴ, മണ്ണഞ്ചേരി, കുപ്പപ്പുറം സ്വദേശികള്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, മുഹമ്മ, പുന്നപ്ര വടക്ക്, മണ്ണഞ്ചേരി, കലവൂര്‍, ചെട്ടികാട്, ആലപ്പുഴ, കുപ്പപ്പുറം സ്വദേശികള്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
22 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. ഇന്നലെ പനിബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു. 1,413 പേരാണ് പനിക്ക് ചികിത്സ തേടിയത്. 85 പേരെ കിടത്തി ചികിത്സയ്ക്കു വിധേയരാക്കി. ഒരാള്‍ക്ക് എച്ച്1എന്‍വണും സ്ഥിരീകരിച്ചു.
അടിയന്തര നടപടി വേണം: ബിഎംഎസ്
ആലപ്പുഴ: സസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന മരണങ്ങള് ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് ജില്ലാകമ്മറ്റിയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സാധാരണക്കാര്‍ മതിയായ ചികിത്സ കിട്ടാതെ മരിക്കുന്നത് അത്യന്തം ദുഃഖകരമാണ്.
മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ശിവജിസുദര്‍ശന്‍, ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: