തിരുവനന്തപുരം: യുവമോര്‍ച്ചാ പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജ് ആറ്റിങ്ങലില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തെപ്പറ്റി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സജിന്‍രാജിന്റെ മൃതദേഹം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിശ്വസിക്കുന്നു. പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തെത്തി ആത്മഹത്യ ചെയ്യേണ്ട കാര്യം സജിന്രാജിനില്ല. വ്യക്തിപരമായോ സാമ്പത്തികമായോ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളും സജിന്രാജിനുള്ളതായി ആര്‍ക്കും അറിവില്ല.
മരണം ആത്മഹത്യയാക്കി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷണം നടത്തി മാത്രമേ ഏതെങ്കിലും തരത്തിലുള്ള നിഗമനത്തില്‍ പോലീസ് എത്തിച്ചേരാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: