ദേശമംഗലം: കൊണ്ടയൂരിലെ സ്വകാര്യ സ്കൂളിലെ കുട്ടികളുമായി പോയ മിനി വാന്‍ കനാലിലേക്ക് ചെരിഞ്ഞു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.
30ഓളം വരുന്ന കുട്ടികളും നാലോളം ടീച്ചര്‍മാരും ഡ്രൈവറുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആറ് അടിയോളം താഴ്ച്ചയുള്ള കനാലിലേക്ക് ഏത് സമയത്തും പതിക്കുമെന്ന അവസ്ഥയിലാണ് വാന്‍ നിന്നിരുന്നത്. ഈ സമയത്ത് പച്ചക്കറിയുമായി വന്ന വണ്ടിയില്‍ ഉണ്ടായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരായ മുസ്തഫയുടേയും മുരളീധരന്റേയും സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് ദുരന്തം ഒഴിവായത്.
ചെരിഞ്ഞ് നിന്ന വണ്ടിയുടെ മറുഭാഗത്ത് ആളുകള്‍ തൂങ്ങി നിന്ന് കൊണ്ടാണ് വണ്ടിയിലുള്ളവരെ പുറത്ത് ഇറക്കിയത്. വാഹനത്തിന്റെ വലത് വശത്തുള്ള ജനലിലൂടെയാണ് കുട്ടികളെ പുറത്തിറക്കിയത്. എല്ലാവരേയും സുരക്ഷിതമായി പുറത്ത് ഇറക്കിയതിന് ശേഷമാണ് വാഹനം കയര്‍ വെച്ച് വലിച്ച് കയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: