കൊച്ചി: തടവുകാര്‍ക്ക് ശിക്ഷായിളവു നല്കി ജയില്മോചിതരാക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഇളവു നല്‍കുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്കി.
തടവുകാരുടെ ശിക്ഷായിളവു പരിശോധിക്കാന്‍ കാബിനറ്റ് സബ് കമ്മിറ്റിക്ക് രൂപം നല്‍കുന്നതടക്കമുള്ള നടപടിക്രമങ്ങളാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. രാഷ്ട്രീയ കൊലക്കേസുകളിലെ പ്രതികളടക്കമുള്ളവരെ ശിക്ഷായിളവു നല്കി സര്‍ക്കാര്‍ മോചിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് ചാലക്കുടി സ്വദേശിയായ പൊതുപ്രവര്ത്തകന് പി.ഡി. ജോസഫ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: