ചാലക്കുടി: കൊരട്ടി, മാമ്പ്ര മേഖലകളില്‍ വ്യാപക മോഷണം. മാമ്പ്ര മഹാദേവ ക്ഷേത്രം, പുളിയാമ്പുള്ളി ഭഗവതി ക്ഷേത്രം, മാമ്പ്ര എരയാം കുടി പോസ്റ്റ് ഓഫീസ്, കൊരട്ടി സൗത്ത് പോസ്റ്റോഫീസ് എന്നിവിടങ്ങളിലാണ് മോഷണവും മോഷണശ്രമവും നടന്നത്.
ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ചതിന് പുറമേ ശ്രീ കോവിലിന്റെ വാതില്‍ കുത്തി തുറക്കുകയും ഓഫീസിന്റേയും സ്റ്റോര്‍ റൂമിന്റേയും വാതിലുകള്‍ കുത്തി തുറന്ന് അലമാരയുടേയും മേശയുടേയും പൂട്ടുകള്‍ തകര്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ മേല്‍ശാന്തി എത്തിയപ്പോഴാണ് മോഷണ വിവിരം അറിയുന്നത്.
മഹാദേവ ക്ഷേത്രത്തിന് സമീപത്തെ പോസ്റ്റോഫീസ് കുത്തി തുറന്നെങ്കിലും പണമൊന്നും നഷ്ടപ്പെട്ടില്ല. പുലിയാമ്പുള്ളി ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരവും ശ്രീ കോവിലിന്റെ വാതിലുകളും കുത്തി തുറന്നിട്ടുണ്ട്. കൊരട്ടി സൗത്ത് പോസ്റ്റ് ഓഫീസ് കുത്തി തുറന്ന 2500 രൂപയോളം വിലവരുന്ന പാര്‍സല്‍ നഷ്ടപ്പെട്ടു. ഓഫീസ് ഉപകരണങ്ങളും രേഖകളും വാരി വലിച്ച് പുറത്തിട്ട നിലയിലായിരുന്നു.
കഴിഞ്ഞ ദിവസം സമീപത്ത പ്രദേശമായ അന്നമനട മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു. കൊരട്ടി എസ്.ഐ.കെ.എസ്.സുബീഷ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: