മാള: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവിനെ എക്സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. കണ്ണികുളങ്ങര പറയന്‍കാട് താനത്ത് പറമ്പില്‍ മുഹമ്മദ് റിസാനെ (19) ആണ് മാള എക്സൈസ് ഇന്‍സ്പെക്ടര്‍ അനിര്ഷയും സംഘവും പിടികൂടിയത.്
ഇയാളില്‍ നിന്നും പത്ത് പൊതി കഞ്ചാവ് പിടിച്ചെടുത്തു. ഒരു പൊതി കഞ്ചാവിന് 500 രൂപ വച്ചാണ് വിറ്റിരുന്നത്. കഞ്ചാവ് വില്‍പ്പന വിതരണ ശ്രംഖലയി ലെ പ്രധാന കണ്ണികളായ കുണ്ടൂര്‍ കോഴിക്കാട്ടില്‍ ശരത് കുമാര്‍ മാള പള്ളിപ്പുറം ചെറുമിയത്ത് മുഹസില്‍ മാള പള്ളിപ്പുറം വലിയ വീട്ടില്‍ അഷ്റഫ് എന്നിവരെ കഴിഞ്ഞ ദിവസം ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കഞ്ചാവ് സഹിതം പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: