വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം : ഇന്നും 22നും

Friday 7 July 2017 9:34 pm IST

പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ഇന്നും 22നും പ്രത്യേക പ്രചാരണ ദിനങ്ങളായി ആചരിക്കും. ഇതിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ അതത് ബൂത്തുകളില്‍ വോട്ടര്‍ പട്ടികയുമായെത്തും. 18നും 21നുമിടയില്‍ പ്രായമുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ആധാര്‍ കാര്‍ഡും മാതാപിതാക്കളുടെ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയാല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒന്ന് മുതല്‍ 31വരെയുള്ള കാലയളവ് സ്‌പെഷല്‍ ഡ്രൈവായി പ്രഖ്യാപിച്ച് രലീ.സലൃമഹമ.ഴീ്.ശി വഴി വോട്ടര്‍പട്ടികയില്‍ പേര് നേരിട്ടും ചേര്‍ക്കാം. ജനസംഖ്യാ പട്ടികയും വോട്ടര്‍ പട്ടികയും തമ്മില്‍ താരതമ്യം ചെയ്ത്ജനസംഖ്യ, സ്ത്രീ-പുരുഷ അനുപാതം എന്നിവയില്‍ കുറവുണ്ടോയെന്നും പരിശോധിക്കും. സ്‌പെഷല്‍ ഡ്രൈവ് കാലയളവില്‍ ബൂത്ത്തല ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിച്ച് പേര് ചേര്‍ക്കാന്‍ വിട്ടുപോയവരെ കണ്ടെത്തി പേര് ചേര്‍ക്കുന്നതിനും മരണപ്പെട്ടവരെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുമുള്ള നടപടികളും സ്വീകരിക്കും. ഈ കാലയളവില്‍ ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ തലത്തില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുമെന്നും കളക്ടര്‍അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.