കോട്ടയം: ആതുരാശ്രമം സ്ഥാപകനും മഠാധിപതിയും ആതുരസേവാസംഘം ട്രസ്റ്റിന്റെയും ആതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളേജിന്റെ സ്ഥാപകനും ആയിരുന്ന സ്വാമി ആതുരദാസിന്റെ 104-ാം ജയന്തി സമ്മേളനവും ആതുരാശ്രമത്തിന്റെ 80-ാം വാര്‍ഷികവും 10 ന് കുറിച്ചി ആതുരാശ്രമത്തില്‍ നടക്കും.
രാവിലെ 9.30ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ അധ്യക്ഷതയില്‍ മന്ത്രി കെ. രാജു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.എഫ് തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ആതുരാശ്രമത്തിന്റെ 80-ാം വാര്‍ഷികം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. അഡ്വ. എം.പി ഗോവിന്ദന് നായര്‍ സ്വാമി ആതുരദാസ് അനുസ്മരണ പ്രഭാഷണം നടത്തും.
ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യ, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ആതുരാശ്രമത്തിന്റെ വിവിധ വിദ്യാലയങ്ങളില്‍ നിന്നു മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍ സമ്മാനിക്കും.
പത്രസമ്മേളനത്തില്‍ ആതുരസേവാസംഘം സെക്രട്ടറി ഡോ.ഇ.കെ വിജയകുമാര്‍, സംഘം ഡയറക്ടര്‍ അഡ്വ. എം.പി ഗോവിന്ദന് നായര്‍, സ്വാമി ശിവാനന്ദ തീര്‍ത്ഥ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: