മുക്കം: കാരശേരി പഞ്ചായത്തിലെ ഗെയ്റ്റുംപടി തൊണ്ടിമ്മല്‍ റോഡില്‍ തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിന് കൊടുവള്ളി സിഐഎന്‍ ബിശ്വാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി താമരശേരി ഡി.വൈ.എസ്.പി.കെ.അഷ്റഫ് അറിയിച്ചു.കോഴിക്കോട് ചാലിയത്ത് കഴിഞ്ഞ ദിവസം മനുഷ്യന്റെ കൈ കണ്ടെത്തിയ സംഭവവുമായി ഇതിനുബന്ധമുണ്ടോയെന്നും അന്വേഷണം നടത്തും. വ്യാഴാഴ്ച വൈകുന്നേരമാണ് അറവു മാലിന്യങ്ങള്‍ക്കൊപ്പം ചാക്കില്‍ കെട്ടി തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തിയത്.
വെളളിയാഴ്ച രാവിലെ മൃതദേഹം മുക്കം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. പോലീസ് നായയും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. പോലീസ് നായ തിരുവമ്പാടി എസ്റ്റേറ്റ് ബംഗ്ലാവ് വരെ പോയി തിരിച്ചു പോന്നു. താമരശേരി ഡിവൈഎസ് പി.കെ.അഷ്റഫ് ,നല്ലളം സി.ഐ. രാജേഷ്, കൊടുവള്ളി സിഐഎന്ബിശ്വാസ് ,മുക്കം എസ്ഐകെ അഭിലാഷ് എന്നിവര്മേല്നടപടികള്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: