ബാലുശ്ശേരി: സ്വതന്ത്ര ഇന്ത്യയില്‍ രാജ്യത്തിനുവേണ്ടി ജീവന് നല്കിയ മഹാനായിരുന്നു ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയെന്ന് ബിജെപി ഉത്തരമേഖല പ്രസിഡണ്ട് വി.വി. രാജന് പറഞ്ഞു. ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ 111-ാം ജന്മദിനത്തില് ബിജെപി ബാലുശ്ശേരിയില്‍ സംഘടിപ്പിച്ച അനുസ്മരണപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന് ഒരു പതാക, ഒരു നിയമം ഒരു പ്രധാനമന്ത്രി മതിയെന്നും കാശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്നും പറഞ്ഞ് 1953ല്‍ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി സ്ഥാനം രാജിവെച്ച് ജനസംഘം രൂപീകരിച്ചശേഷമാണ് കാശ്മീര്‍ പ്രക്ഷോഭം നയിച്ചതെന്നും ദുരൂഹ സാഹചര്യത്തില്‍ കാശ്മീര്‍ ജയിലിലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചതെന്നും വി.വി. രാജന് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ആര്.എം കുമാരന് അധ്യക്ഷത വഹിച്ചു. സി.കെ. ബാലകൃഷ്ണന്, പി.കെ. സുപ്രന്, എം.സി. ശശീന്ദ്രന്, വട്ടക്കണ്ടി മോഹനന്, ടി. സദാനന്ദന്, ഇ. പ്രകാശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: