തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

Friday 7 July 2017 9:56 pm IST

കോഴിക്കോട്: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് തദ്ദേശസ്വയം ഭരണാദ്ധ്യക്ഷധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും ശില്‍പ്പശാലയില്‍ തീരുമാനിച്ചു. ജില്ലയിലെ ദുര്‍ബല, ആദിവാസി മേഖലകളില്‍ സാക്ഷരതാ തുല്യതാ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കും. തുല്യത പത്താംതരം, ഹയര്‍സെക്കണ്ടറി കോഴ്‌സുകളിലേക്ക് കൂടുതല്‍ പഠിതാക്കളെ കണ്ടെത്തും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ശോഭന അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനയ്ക്കല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി.ഫിലിപ്പ്, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.ഡി.വത്സല, ശ്രീനിവാസന്‍, പി.പി. സിറാജ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.