കോട്ടയം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച കേന്ദ്രസക്കാര്‍ ഉത്തരവ് നടപ്പാക്കാത്തതില്‍ പ്രതിക്ഷേധിച്ച് യുവമോര്‍ച്ച ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ ആശുപത്രികളിലേയക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.
ഞായറാഴ്ച്ച നാഗമ്പടം എസ് എച്ച് മെഡിക്കല്‍ സെന്ററിലേയക്ക് നടക്കുന്ന മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ്എന്. ഹരി ഉദ്ഘാടനം ചെയ്യും. സര്‍ക്കാരും ആശുപത്രി മാനേജ്മെന്റുകളും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക, സേവന വ്യവസ്ഥകള്‍ പരിഷ്കരിക്കുക, മിനിമം വേതനം ഇരുപതിനായിരം രൂപയാക്കി ഉയര്‍ത്തുക തുടങ്ങിയ വിവിധആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്‍ രവീന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: