കുറവിലങ്ങാട്: വ്യാപാരികളുടെയും വാടകക്കാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് കാലതാമസം നേരിട്ട കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് കെട്ടിടഭാഗം പൊളിച്ചുനീക്കല്‍ നടപടി അവസാനഘട്ടത്തില്‍. എംസിറോഡ് വികസനത്തന്റെ ഭാഗമായി സെന്‍ട്രല്‍ ജംഗ്ഷനിലെ ഗ്രാമപഞ്ചായത്ത് കെട്ടിടഭാഗമാണ് പൊളിച്ചുനീക്കുന്നത്. കളക്ടറുടെ പ്രത്യേക ഉത്തരവ് വാങ്ങിയാണ് കെട്ടിടം പൊളിക്കുന്നത്.
മൂന്ന് നിലകളുളള കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ഒരു മീറ്ററാണ് പൊളിച്ചുനീക്കുന്നത്. പട്ടിത്താനം മുതല്‍ കൂത്താട്ടുകുളം വരെ എംസിറോഡ് വികസനം നടപ്പായിരുന്നു.
കുറവിലങ്ങാട് ടൗണില്‍ പോസ്റ്റ് ഓഫീസ്, ബിഎസ്എന്‍എല്‍ ഓഫീസ് എന്നിവയുടെ മുന്‍ഭാഗത്തും സെന്‍ട്രല്‍ ജംഗ്ഷനില്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ സ്ഥലവും ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നില്ല. പളളിക്കവലയ്ക്ക് സമീപം തപാല്‍ വകുപ്പിന്റെയും ബിഎസ്എന്‍എല്ലിന്റെയും സ്ഥലം ഏറ്റെടുക്കല്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഇവിടെ പുതിയ ഓടപോലും നിര്‍മിച്ചിട്ടില്ല. കെഎസ്ടിപിയാണ് നിര്‍മ്മാണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: