കുറിച്ചി: കുറിച്ചി മുട്ടത്തുകടവ് പാടശേഖരം നികത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്. മഞ്ചീഷ് ആവശ്യപ്പെട്ടു. കഴിഞ്ഞ വിളവെടുപ്പില്‍ ഈ പാടത്ത് കൃഷി ഇറക്കി നൂറുമേനി വിളവിളവി ലഭിച്ചിരുന്നു. സമീപതോടുകളില് നാടന്‍ മത്സ്യങ്ങളും സുലഭമാണ്. ആവാസ വ്യവസ്ഥയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.
പാടശേഖരവും കൈതോടും നികത്താന്‍ മണ്ണ് ഇറക്കല്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനെതിരെ ബിജെപി കുറിച്ചി പഞ്ചായത്ത് കമ്മിറ്റി സമരം പ്രഖ്യാപിച്ചു. കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.കെ. ഗോപാലകൃഷ്ണന്, ബിജെപി പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് രവി, കൃഷ്ണകുമാര്‍ കുറിച്ചി, ചാന്തു, അജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: