വൈദ്യുതിനിരക്ക്‌ കുത്തനെ കൂട്ടി

Friday 27 July 2012 11:12 am IST

തിരുവനന്തപുരം : വൈദ്യുതിനിരക്ക്‌ കുത്തനെ വര്‍ധിപ്പിച്ച്‌ സംസ്ഥാന റെഗുലേറ്ററി കമീഷന്‍ ഉത്തരവിറക്കി. ഉപയോക്താക്കളില്‍നിന്ന്‌ സ്ഥിരംനിരക്കും ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. നിരക്ക്‌ വര്‍ധനവിന്‌ ജൂലൈ ഒന്ന്‌ മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്‌.
ഉപഭോക്താക്കള്‍ക്ക്‌ ശരാശരി 30 ശതമാനം അധികഭാരം വരും. സിംഗിള്‍ ഫേസ്‌ ഉപഭോക്താക്കള്‍ക്ക്‌ 40 യൂണിറ്റിനു മേല്‍ 20 രൂപ സര്‍ച്ചാര്‍ജ്‌ ഏര്‍പ്പെടുത്തി. ത്രീ ഫേസ്‌ ഉപഭോക്താക്കള്‍ക്ക്‌ സര്‍ച്ചാര്‍ജ്‌ 60 രൂപയാണ്‌. തെരുവു വിളക്കുകള്‍ക്കായി നല്‍കുന്ന വൈദ്യുതിയുടെ നിരക്കും വര്‍ധിപ്പിച്ചു. പത്തു വര്‍ഷത്തിന്‌ ശേഷമാണ്‌ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ നിരക്ക്‌ വര്‍ധിപ്പിക്കുന്നത്‌.
പുതുക്കിയ വൈദ്യുതി നിരക്കുകളുടെ യൂണിറ്റ്‌ വര്‍ധന ഇപ്രകാരമാണ്‌. 040 യൂണിറ്റ്‌1.50 രൂപ, 4180 യൂണിറ്റ്‌1.90 രൂപ, 81120 യൂണിറ്റ്‌ 2.20 രൂപ, 121150 യൂണിറ്റ്‌ 2.40 രൂപ, 151200യൂണിറ്റ്‌3.10 രൂപ, 201300 യൂണിറ്റ്‌ 3.50 രൂപ, 301500 യൂണിറ്റ്‌ 4.60 രൂപ, 500 യൂണിറ്റിന്‌ മുകളില്‍ 6.50 രൂപ. സിങ്കിള്‍ ഫേസ്‌ കണക്ഷനുകള്‍ക്ക്‌ 20 രൂപയും ത്രീഫേസ്‌ കണക്ഷനുകള്‍ക്ക്‌ 60 രൂപയും ഫിക്സഡ്‌ ചാര്‍ജ്‌ ഈടാക്കും. 30,000 യൂണിറ്റിന്‌ മുകളില്‍ ഉപയോഗിക്കുന്ന വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ധിക്കും. സ്ലാബ്‌ കണക്കാക്കാതെ മുഴുവന്‍ ഉപയോഗത്തിനും ഇതേ നിരക്കാണ്‌ ഏര്‍പ്പെടുത്തുക.
അഞ്ഞൂറ്‌ യൂണിറ്റിനുമേല്‍ പ്രതിമാസ ഉപയോഗമുള്ള 24,249 ഉപയോക്താക്കളാണുള്ളത്‌. 5.45 രൂപയാണ്‌ ഇവര്‍ക്ക്‌ ഇപ്പോഴുള്ള നിരക്ക്‌. മാസം 500 യൂണിറ്റിനുമേല്‍ ഉപയോഗമുള്ള വീടുകളില്‍ ടിഒഡി മീറ്റര്‍ സ്ഥാപിച്ച്‌ പീക്ക്‌ സമയത്തെ ഉപയോഗത്തിന്‌ കൂടിയ നിരക്ക്‌ ഈടാക്കും. എല്ലാ ഉപയോക്താക്കള്‍ക്കും ടിഒഡി മീറ്റര്‍ സ്ഥാപിക്കണമെന്നായിരുന്നു ബോര്‍ഡ്‌ ആവശ്യപ്പെട്ടിരുന്നത്‌. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കും ടിഒഡി മീറ്റര്‍ നിര്‍ബന്ധമാക്കി. ഉപയോക്താക്കള്‍ക്ക്‌ സ്ഥിരം നിരക്ക്‌ ഏര്‍പ്പെടുത്തുന്നതും ഇതാദ്യമാണ്‌. വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഇനി ഫിക്സഡ്‌ ചാര്‍ജ്‌ നല്‍കേണ്ടിവരും. മറ്റു പല സംസ്ഥാനങ്ങളിലും സ്ഥിരം നിരക്ക്‌ ഈടാക്കുന്നുണ്ടെന്നാണ്‌ ഇതിന്‌ ന്യായമായി ബോര്‍ഡ്‌ പറയുന്നത്‌. അതേസമയം, എട്ട്‌ സ്ലാബുകളില്‍ സ്ഥിരം നിരക്ക്‌ ഈടാക്കണമെന്ന ബോര്‍ഡിന്റെ നിര്‍ദേശം റെഗുലേറ്റി കമീഷന്‍ തള്ളി.
സ്ഥിരം നിരക്കായി അഞ്ചുമുതല്‍ 90 രൂപ വരെ ഗാര്‍ഹിക ഉപയോക്താക്കളില്‍നിന്ന്‌ പ്രതിമാസം ഈടാക്കണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം. ഇതുവഴി 2.62 കോടിയും ഈടാക്കാമെന്നും ബോര്‍ഡ്‌ കണക്കാക്കിയിരുന്നു. നിരക്ക്‌ വര്‍ധനയിലൂടെ 1584 കോടി രൂപ ഈടാക്കുന്നതിനുള്ള താരിഫ്‌ നിര്‍ദേശങ്ങളാണ്‌ ബോര്‍ഡ്‌ റെഗുലേറ്ററി കമീഷന്‌ സമര്‍പ്പിച്ചിരുന്നത്‌. കാലവര്‍ഷം ചതിച്ചതിനുപുറമെ വൈദ്യുതി ആസൂത്രണത്തില്‍ ഗുരുതര പിഴവ്‌ വരുത്തിയതുമൂലം സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നതിനിടെയാണ്‌ വര്‍ധിപ്പിച്ച നിരക്കും വരുന്നത്‌
സര്‍വകലാശാല, കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍, റയില്‍വേ തുടങ്ങിയക്ക്‌ ഫിക്സഡ്‌ ചാര്‍ജ്‌ നിലവില്‍ 1990 എന്നത്‌ 2200 ആക്കി യൂണിറ്റിന്‌ 5.65 രൂപയെന്ന നിരക്ക്‌ 6.50 രൂപയാക്കി. ഉല്‍സവം, മേളകള്‍ തുടങ്ങിയവയ്ക്കുള്ള താല്‍ക്കാലിക കണക്ഷന്‍ നിരക്ക്‌ യുണിറ്റിന്‌ 12 രൂപയെന്നത്‌ 13.50 രൂപയാക്കി കണക്ടഡ്‌ ലോഡിന്‌ മിനിമം ചാര്‍ജ്‌ കിലോവാട്ടിന്‌ 120 രൂപയെന്നത്‌ 130 രൂപയാക്കി.
വ്യാവസായിക സ്ഥാപനങ്ങള്‍ക്ക്‌ ഫിക്സഡ്‌ ചാര്‍ജ്‌ 45 രൂപയെന്നത്‌ 60 രൂപയാക്കി. യൂണിറ്റിന്‌ 3.25 രൂപയെന്നത്‌ 4.25 രൂപയാക്കി കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ഫിക്സഡ്‌ ചാര്‍ജ്‌ ആറു രൂപയെന്നത്‌ നിലനിര്‍ത്തി യൂണിറ്റിന്‌ 65 പൈസയെന്നത്‌ 1.50 രൂപയാക്കി. ഗാര്‍ഹികേതര വിഭാഗങ്ങള്‍ക്കും തുല്യമായ വര്‍ധനവുണ്ട്‌. ഹൈടെന്‍ഷന്‍ - എക്സ്ട്രാ ഹൈടെന്‍ഷന്‍ വിഭാഗങ്ങള്‍ക്ക്‌ ഡിമാന്‍ഡ്‌ ചാര്‍ജ്‌ മാസം 270 രൂപയെന്നത്‌ 300 രൂപയാക്കി. യൂണിറ്റിന്‌ മൂന്നു രൂപയായിരുന്ന നിരക്ക്‌ 4.10 രൂപയാക്കി.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.