ഗുവാഹത്തി: ആസാമിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. വെള്ളപ്പൊക്കം ആസാമിലെ 17 ജില്ലകളേയും കാര്യമായി ബാധിച്ചിരിക്കുകയാണ്. ഏകദേശം 4.5 ലക്ഷം പേരാണ് വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നതെന്ന് ദേശീയ മാാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പശ്ചിമബംഗാളിലെ കരിംഗഞ്ച് ജില്ലയിലെ ബരാക് പ്രദേശത്താണ് വെള്ളപ്പൊക്കത്തിന്റെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത്. ഈ പ്രദേശത്ത് മാത്രം 1.61 ലക്ഷം പേരാണ് കുടുങ്ങി കിടക്കുന്നത്. ബ്രഹ്മപുത്ര താഴ്വരയിലെ ലക്ഷ്മിപുർ പ്രദേശവും വെള്ളപ്പൊക്കത്തിന്റെ കാഠിന്യം അനുഭവിക്കുന്നുണ്ട്. ഈ പ്രദേശത്ത് 77,974 പേരാണ് വസിക്കുന്നത്.
ദുരിതമനുഭവിക്കുന്ന ജില്ലകളിലായി 181 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ജോർഹട്ട്, സോനിത്പുർ, ഗോല്പറ, ധുബ്രി ജില്ലകളിലും വെള്ളപ്പൊക്കത്താൽ കടുത്ത നാശനഷ്ടം അനുഭവിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: