മുന്നണിബന്ധം വഷളാകുമെന്ന് സിപി‌ഐയ്ക്ക് സിപി‌എമ്മിന്റെ മുന്നറിയിപ്പ്

Saturday 8 July 2017 12:09 pm IST

കൊച്ചി: സിപിഐ ആത്മപരിശോധനയ്ക്കു തയാറായില്ലെങ്കില്‍ മുന്നണി ബന്ധം വഷളാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരസ്യപ്രസ്താവനകളിലൂടെ വിവാദങ്ങളുണ്ടാക്കുന്നത് മുന്നണി രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പ്രതികരിക്കാത്തത് വിശാല ഇടത് ഐക്യത്തെ കരുതി മാത്രമാണെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ കോടിയേരി പറഞ്ഞു. മൂന്നാറിലെ ഭൂമി പ്രശ്നത്തിൽ സിപിഎം നിലപാട് ശരിയാണ്. ഇടുക്കിയിൽ സ്വന്തം പാർട്ടിക്കാരെ ഒപ്പം നിറുത്താൻ സിപിഐക്ക് കഴിഞ്ഞില്ല. ഇത് സിപിഎം നിലപാട് ശരിവയ്ക്കുന്നതാണ്. വിട്ടുപോയ കക്ഷികളെ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കും. ജനതാദളും ആർഎസ്‌പിയും യുഡിഎഫ് വിട്ടുവന്നാൽ അവരെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിന് തുറന്ന മനസ്സാണ്. മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.