കെയ്റോ: ഈജിപ്തിലെ സിനായില്‍ ഐഎസ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 26 സൈനികര്‍ക്കു പരിക്കേറ്റതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വടക്കന്‍ സിനായില്‍ സൈനിക ചെക്ക്പോസ്റ്റുകള്‍ക്കു നേരെയാണ് വെള്ളിയാഴ്ച ഭീകരര്‍ ആക്രമണം നടത്തിയത്.
സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായിട്ടെത്തിയ ഭീകരൻ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനെ പിന്നാലെ പ്രദേശത്ത് ഒളിച്ച് നിന്നിരുന്ന 60ഓളം ഭീകരർ സൈനിക പോസ്റ്റിനു നേർക്ക് മെഷീൻ ഗണ്ണുപയോഗിച്ച് വെടിയുതിർക്കുകയും ചെയ്തു. രണ്ടു വർഷത്തിനു ശേഷം സിനായിലെ സൈനികർക്ക് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: