ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള എയര്‍ഇന്ത്യയുടെ ആദ്യ വിമാന സര്‍വീസ് തുടങ്ങി. അമേരിക്കയിലേക്കുള്ള എയര്‍ഇന്ത്യയുടെ അഞ്ചാമത്തെ വിമാന സര്‍വീസാണിത്. 195 എക്കണോമി, 35 ബിസിനസ് ക്ളാസ്, എട്ട് ഫസ്റ്റ് ക്ളാസ്, സീറ്റുകളാണ് വിമാനത്തിലുള്ളത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 238 സീറ്റുള്ള ബോയിംഗ് 777 വിമാനനമാണ് ഇന്ത്യന്‍ അംബാസഡര്‍ നവതേജ് ശര്‍മ, എയര്‍ഇന്ത്യ ചെയര്മാന് അശ്വനി ലൊഹാനി തുടങ്ങിയ പ്രമുഖരുമായി വാഷിംഗ്ടണിലേക്ക് പുറപ്പെട്ടത്. ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് ഉണ്ടായിരിക്കുമെന്ന് കമേഴ്സ്യല്‍ ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
ന്യൂയോര്‍ക്ക്, ന്യൂവാര്‍ക്ക്, ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലേക്ക് എയര്‍ഇന്ത്യ ഇപ്പോള്‍ തന്നെ സര്‍വീസ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: