ന്യൂദൽഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് ചൈനയുടെ നിര്‍ദേശം. ആവശ്യമെങ്കിൽ മുൻകരുതലുകൾ എടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ദല്‍ഹിയിലെ ചൈനീസ് എംബസി വഴിയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
തങ്ങളുടെ പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള യാത്ര വിലക്കിയിട്ടില്ലെന്നും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നു. ഒരു വർഷം ഏതാണ്ട് രണ്ടു ലക്ഷത്തോളം ചൈനീസ് പൗരൻമാർ ഇന്ത്യയിലെത്താറുണ്ടെന്നാണ് കണക്ക്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിരവധി ചൈനീസ് കമ്പനികളും തൊഴിലാളികളുമുണ്ട്.
സിക്കിമിനോട് ചേർന്ന അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകാമെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും നേരത്തെ ചൈന മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: