മാഹി: കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെ ബിജെപി എംഎല്‍എമാരെ നോമിനേറ്റ് ചെയ്യപ്പെട്ട വിഷയത്തില്‍ പുതുച്ചേരി കോണ്‍ഗ്രസിന്റെ ജനാധിപത്യവിരുദ്ധമായ നടപടിയില്‍ ബിജെപി മാഹി മേഖലാ കമ്മറ്റി പ്രതിഷേധിച്ചു. ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത അന്ന് മുതല്‍ പുതുച്ചേരിയിലെ സാധാരണ ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് വിപ്ലവാത്മകവും ജനകീയവുമായ നയങ്ങള്‍ നടപ്പിലാക്കുന്ന ഗവര്‍ണ്ണറുടെ ധീരമായ നടപടിയില്‍ ഭീതിപൂണ്ട കോണ്‍ഗ്രസ് പുതുച്ചേരിയിലെ ഗവര്‍ണറുടെ അധികാരങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
പുതുച്ചേരി സംസ്ഥാന ബന്ദ് അടിയന്തിരാവസ്ഥാകാലത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്ത കോണ്‍ഗ്രസ്സിന്റെ കപട മുഖത്തെ ഒരിക്കല്‍ കൂടി തുറന്നുകാട്ടുന്നതാണെന്ന് മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യാപ്രകാശ് ഉദ്ഘാടനം ചെയ്തു. സത്യന് കുനിയില്‍ അധ്യക്ഷത വഹിച്ചു. പി.ടി.ദേവരാജന്‍, പി.ദാമോദരന്‍, സുനി കാരക്കുന്നുമ്മല്‍, പി.കെ.സജിത്ത് രജീഷ് പന്തക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: