കണ്ണൂര്‍: കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുളള അഴീക്കോട്, പാപ്പിനിശ്ശേരി സി എച്ച് സികളില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഡോക്ടര്‍ക്ക് എംബിബിഎസും, സ്റ്റാഫ് നഴ്സിന് ജിഎന്‍എം, ബിഎസ്സി നഴ്സിങ്ങ്, ഫാര്‍മസിസ്റ്റിന് ബിഫാം, ഡിഫാം എന്നിവയാണ് യോഗ്യത. നിയമിക്കപ്പെടുന്നവര്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന് മാനദണ്ഡങ്ങള്‍ പ്രകാരമുളള വേതനം ലഭിക്കും. രാവിലെ 8 മുതല്‍ വൈകിട്ട് 6 മണി വരെ ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. കൂടിക്കാഴ്ച 10ന് വൈകിട്ട് 3മണിക്ക് പളളിക്കുന്നിലുളള ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. യോഗ്യരായ ഉദേ്യാഗാര്‍ത്ഥികള്‍ അസ്സല്സര്ട്ടിഫിക്കറ്റുകള് സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2747822.
പ്രതികരിക്കാൻ ഇവിടെ എഴുതുക: