കണ്ണൂര്‍: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്സസ് ആന്‍ഡ് ട്രെയിനിംഗ് ഏര്‍പ്പെടുത്തിയ സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിന് മാധ്യമപ്രവര്‍ത്തകനും ഫോക്ലോര് ഗവേഷകനുമായ യു.പി.സന്തോഷ് അര്‍ഹനായി. ഫോക് തീയേറ്റര്‍ വിഭാഗത്തിലാണ് ഫെല്ലോഷിപ്പ്. വടക്കേമലബാറിലെ വിവിധ സമൂഹങ്ങളുടെ സാംസ്കാരിക സ്വത്വനിര്‍മ്മിതിയില്‍ തെയ്യത്തിനുള്ള പങ്ക് എന്ന വിഷയത്തില്‍ രണ്ടു വര്‍ഷം പഠനം നടത്താനാണ് ഫെല്ലോഷിപ്പ് അനുവദിച്ചത്.
2000ല്‍ സാംസ്കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പിനും സന്തോഷ് അര്‍ഹനായിട്ടുണ്ട്. 2012ല്‍ തെയ്യം പ്രകൃതി സ്ത്രീത്വം എന്ന ഗ്രന്ഥത്തിന് കേരള ഫോക്ലോര് അക്കാദമിയുടെ മികച്ച പഠനഗ്രന്ഥത്തിനുള്ള അവാര്‍ഡ് ലഭിച്ചു. ജനം ടി.വിയുടെ കണ്ണൂര്‍ ബ്യൂറോ ചീഫാണ് കണ്ണൂര്‍ മുണ്ടായാട് സ്വദേശിയായ സന്തോഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: