അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചു

Saturday 8 July 2017 6:33 pm IST

ജമ്മു: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജമ്മു കശ്മീരില്‍ കനത്ത സുരക്ഷ. ഇതിന്റെ ഭാഗമായി ജമ്മുവില്‍ നിന്നുള്ള അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചു. ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നുള്ള യാത്രയ്ക്കാണ് വിലക്ക്. ത്രാള്‍ ഉള്‍പ്പെടെ താഴ്‌വരയിലെ ടൗണുകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിനും നിയന്ത്രണം. സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും ചെറു നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. തീര്‍ത്ഥാടകര്‍ക്കു നേരെയുള്ള അക്രമം ഒഴിവാക്കുന്നതിനാണ് യാത്ര തത്കാലം നിര്‍ത്തിയതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു ലക്ഷത്തിലധികം പേര്‍ ഈ സീസണില്‍ ഇതുവരെ അമര്‍നാഥിലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.