തൊടുപുഴ: ബസില്‍ യാത്ര ചെയ്ത സ്ത്രീയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന ആറര പവന്റെ സ്വര്‍ണം കവര്‍ന്നു. കുമ്മംകല്ല് സ്വദേശിനി ഷീബയുടെ സ്വര്‍ണമാണ് കാണാതായത്. ഇന്നലെ രാവിലെ തൊടുപുഴ-പൂമാല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ ഇടവെട്ടി സ്റ്റോപ്പില്‍ നിന്നാണ് ഷീബ ബസില്‍ കയറിയത്. തൊടുപുഴ സ്റ്റാന്റിലെത്തിയപ്പോള് സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് തൊടുപുഴ പോലീസില്‍ പരാതി നല്കി. നാടോടി സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: