ആലപ്പുഴ: പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണമൊരുക്കുന് പിങ്ക് പട്രോളിങ്ങ്. ആഭ്യന്തരവകുപ്പ് ജില്ലയില്‍ സ്ഥാപിച്ച പിങ്ക് പോലീസ് കണ്ട്രോള് റൂമിന്റെയും പിങ്ക് പോലീസ് പട്രോളിങ് വാഹനങ്ങളുടെയും ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കും.
ആലപ്പുഴ വനിത െസല്ലില്‍ മന്ത്രി ജി. സുധാകരന് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് അദ്ധ്യക്ഷനാകും.
വനിത പോലീസ് ഡ്രൈവര്‍മാരെയും ഓഫീസര്‍മാരെയും ഉള്‍പ്പെടുത്തിയാണ് പിങ്ക് പോലീസ് കണ്ട്രോള് റൂം സ്ഥാപിച്ചിട്ടുള്ളത്.
പൊതുസ്ഥലങ്ങളില്‍ കുട്ടികളും സ്ത്രീകളും നേരിടുന്ന അതിക്രമങ്ങളും മറ്റും തടയുന്നതിനും സുരക്ഷിതബോധം ഉണ്ടാക്കുന്നതിനുമായാണ് പിങ്ക് പട്രോളിങ് ആരംഭിക്കുന്നത്. 1515 എന്ന നമ്പരില്‍ വിളിച്ച് പിങ്ക് പോലീസിന്റെ സേവനം തേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: